Posted By rosemary Posted On

ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! യുഎഇയിലെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു

യുഎഇയിലേക്ക് സീസൺ നോക്കാതെ വിനോ​ദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ച് വരുന്നതിനാൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ കൂടുന്നു. അടുത്ത മാസങ്ങളിൽ ദുബായ് , റാസൽഖൈമ മേഖലകളിൽ പുതിയ ഹോട്ടലുകൾ ആരംഭിക്കുന്നത് തൊഴിലവസരങ്ങൾ വർധിപ്പിത്തും. ശൈത്യകാലത്ത് ഹോട്ടലുകളിൽ തിരക്ക് കൂടുതലായിരിക്കും. അതിനാൽ ഈ സമയങ്ങളിൽ റിക്രൂട്ട്മെ​ന്റുകൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 300 മുറികളുള്ള ഒരു ഹോട്ടലിൽ 300 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യു.എസ്. കേന്ദ്രമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സി.ഇ.ഒ. ഗ്രെഗ് ഒസ്റ്റിയൻ പറയുന്നു. ദുബായ്, കുവൈത്ത്, പോർച്ചുഗൽ എന്നിവിടങ്ങളിൽ ഹോട്ടലുകൾനടത്തുന്ന കമ്പനിയാണ് യുണൈറ്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്. മേഖലയിലെ അടിസ്ഥാന ജോലിക്കാർ മുതലുള്ളവരുടെയെല്ലാം ശമ്പളം വർധിക്കുമെന്നും റിപ്പോർട്ടുണ്ട്. അടിസ്ഥാനതല ജോലികൾക്കും ഹൗസ് കീപ്പിങ് ജോലികൾക്കും കഴിഞ്ഞ രണ്ടുവർഷം പരിഗണിക്കുമ്പോൾ 20 മുതൽ 30 ശതമാനംവരെ ശമ്പളം കൂടിയിട്ടുണ്ട്. 2022-23 വർഷക്കാലത്തെ ശമ്പളം 3000 മുതൽ 9000 ദിർഹംവരെയായിരുന്നെങ്കിൽ ദുബായ് ഹോട്ടലുകളിലെ കെയർടേക്കർ, ഭക്ഷണം വിളമ്പുന്നവർ, അറ്റന്റർ, ഹൗസ് കീപ്പർ, സൂപ്പർവൈസർമാർ തുടങ്ങിയവർക്ക് ഇനി 4000 ദിർഹം മുതൽ 11,000 ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാം. ആഡംബരഹോട്ടലുകളിലെ ചെറിയജോലികൾക്ക് 4800 ദിർഹം ശമ്പളം ലഭിച്ചേക്കും. കഴിഞ്ഞ വർഷം 3500-4000ദിർഹമായിരുന്നു കിട്ടിയിരുന്നത്. സീനിയർ ഓപ്പറേഷനൽ റോളുകളിലുള്ളവർക്ക് 12,000 – 18,000 ദിർഹം വരെ ശമ്പളം ലഭിക്കും. ജോലി ചെയ്യുന്ന ഹോട്ടലി​ന്റെ ബ്രാൻഡ് മൂല്യം, വലുപ്പം തുടങ്ങിയവയെല്ലാം ശമ്പളത്തെ സ്വാധീനിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *