Posted By ashwathi Posted On

ബുർജ് ഖലീഫക്ക് അനിയൻ വരുന്നു; പുതിയ റെക്കോർഡ് സ്വന്തമാക്കാൻ യുഎഇ

ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതാ വീണ്ടും അടുത്ത റെക്കോർ‍ഡ് സ്വന്തമാക്കാൻ പോവുകയാണ്, അതും ബുർജ് ഖലീഫക്ക് ഒരു അനിയൻ എന്ന നിലയിൽ. എന്താ സംഭവം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത് ബുർജ് അസീസി എന്ന പേരിലാണ് യുഎഇയിലെ പുതിയ വിസ്മയം വരുന്നത്. ബുർജ് അസീസിക്ക് 725 മീറ്റർ ഉയരമാണുള്ളതെന്ന് നിർമാതാക്കളായ അസീസി ഡെവലപ്‌മെൻറസ് വെളിപ്പെടുത്തി. 6 ബില്യൻ ദിർഹത്തിലേറെയാണ് നിർമാണ ചെലവ് വരും. 131-ലേറെ നിലകളുള്ള അംബരചുംബിയായ ബുർജ് അസീസി ദുബായുടെ സ്കൈലൈനിൽ മറ്റൊരു അദ്ഭുതം സൃഷ്ടിക്കും. 2028നകം നിർമ്മാണം പൂർത്തിയാക്കുമെന്ന് കരുതപ്പെടുന്നു. കെട്ടിടത്തിലെ ഫ്ലാറ്റുകളുടെ വിൽപന 2025 ഫെബ്രുവരിയിൽ ആരംഭിക്കും. ഏഴ് സാംസ്‌കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു-ഓൾ-സ്യൂട്ട് സെവൻ-സ്റ്റാർ ഹോട്ടലും പെൻറ്ഹൗസുകൾ ഉൾപ്പെടെയുള്ള വിവിധ വസതികളും ടവറിൽ അവതരിപ്പിക്കും. അപാർട്ടുമെൻറുകൾ, സിനിമാ തിയറ്ററുകൾ, അവധിക്കാല വസതികൾ. വെൽനസ് സെൻററുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡൻറ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ബുർജ് അസീസി വാഗ്ദാനം ചെയ്യുന്നു. ടവറിൽ ഉയർന്ന നിലവാരമുള്ള എഫ് ആൻഡ് ബി ഓപ്ഷനുകളും മറ്റ് സവിശേഷമായ സൗകര്യങ്ങളുമുണ്ടെന്ന് അസീസി ഡെവലപ്‌മെൻറ്സിൻറെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു. ഷെയ്ഖ് സായിദ് റോഡിലെ ഒരേയൊരു ഫ്രീ ഹോൾഡ് പ്രോപ്പർട്ടിയായ ബുർജ് അസീസി എഞ്ചിനീയറിങ്ങിൻറെയും ഡിസൈനിൻറെയും അത്ഭുതമായിരിക്കും. ഏഴ് നിലകളിലായി വ്യാപിച്ചുകിടക്കുന്ന വെർട്ടിക്കൽ റീട്ടെയിൽ സെൻറർ, ഒരു ആഡംബര ബോൾറൂം, ബീച്ച് ക്ലബ് എന്നിവയും ടവറിൽ ഉൾപ്പെടും. ലെവൽ 11-ലെ ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, 126-ലെ ഏറ്റവും ഉയർന്ന നിശാക്ലബ്, 130-ലെ ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ലെവൽ 122-ൽ ദുബായിലെ ഏറ്റവും ഉയർന്ന റസ്റ്ററൻറ്, ഏറ്റവും ഉയർന്ന ഹോട്ടൽ മുറി തുടങ്ങി ഒട്ടേറെ ലോക റെക്കോർഡുകൾ ബുർജ് അസീസി സ്വന്തമാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *