
യുഎഇയിലെ പൊതുമാപ്പ് തേടുന്നതിൽ കൂടുതലും സന്ദർശക വിസക്കാർ
രാജ്യത്തെ പൊതുമാപ്പ് പദ്ധതിയിൽ എത്തുന്ന അപേക്ഷകരിൽ കൂടുതലും സന്ദർശക, ടൂറിസ്റ്റ് വിസക്കാരാണെന്ന് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. യുഎഇയിലേക്ക് ജോലി തേടി സന്ദർശക വിസയിൽ എത്തിയവരാണ് കൂടുതലും. ശരിയായ റിക്രൂട്മെന്റ് നടപടി പൂർത്തിയാക്കാത്തവരും ജോലിമാറ്റത്തിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തവരും സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങിയവരും അപേക്ഷകരുടെ കൂട്ടത്തിൽ ഉണ്ടെന്ന് ജിഡിആർഎഫ്എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ എത്തുന്നവർക്ക് അവിടെ തന്നെയുള്ള വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരമുണ്ട്. യോഗ്യത അനുസരിച്ചുള്ള ജോലിയാണ് ലഭിക്കുക. സ്പോൺസറിൽ നിന്ന് ഒളിച്ചോടി നിയമ വിരുദ്ധമായി വേറെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും പൊതുമാപ്പ് തേടി എത്തിയിട്ടുണ്ടെന്നു മേജർ ജനറൽ അൽ ഖംസി പറഞ്ഞു. ഏതുതരം വിസയിൽ കഴിഞ്ഞവർക്കും പൊതുമാപ്പ് തേടാം. പൊതു മാപ്പിന് അപേക്ഷിക്കുമ്പോൾ ഏതു എമിറേറ്റിലാണോ വിസ നൽകിയത് ആ എമിറേറ്റിൽ തന്നെ വേണം അപേക്ഷിക്കേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)