
യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ പിഴ എത്രയെന്നറിയാമോ?
യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, എമിറേറ്റിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഒരു കാരണവശാലും വാഹനം നടുറോഡിൽ നിർത്തരുത്. എന്നാൽ വാഹനത്തിന് എന്തെങ്കിലും തകരാറുകൾ പെട്ടെന്ന് ശ്രദ്ധയിൽപെട്ടാൽ എവിടെയാണ് തൊട്ട് അടുത്ത് എക്സിറ്റ് റോഡ് ഉള്ളത് അവിടേക്ക് ഉടൻ തന്നെ മാറണം. വാഹനം അത്തര്തതിൽ മാറ്റാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് എങ്കിൽ ഉടൻ തന്നെ സഹായത്തിനായി 999 ൽ ബന്ധപ്പെടണം എന്നും അധികൃതർ വ്യക്തമാക്കി. അറ്റവും അടുത്തായി അബുദാബിയിലുണ്ടായ വാഹനാപകടങ്ങളുടെ വീഡിയോ പൊലീസ് പങ്കുവെച്ചിരുന്നു. നടുറോഡിൽ വാഹനം നിർത്തി ഡ്രൈവർ ഇറങ്ങിയതിന് പിന്നിലെ തൊട്ട് പിറകെ വന്ന മറ്റുവാഹനങ്ങൾ കൂട്ടിയിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഡ്രൈവർമാരുടെ ഇത്തരത്തിലുള്ള അശ്രദ്ധയാണ് റോഡപകടങ്ങളുടെ പ്രധാന കാരണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)