യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു. റേഡിയോ അവതാരകരിൽ പ്രധാന മുഖമായിരുന്ന ശശികുമാർ രത്‌നഗിരി(49) ആണ് അന്തരിച്ചത്. കരൾസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്ന ശശികുമാർ ഞായറാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. നാലുവർഷം മുമ്പാണ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ ശശികുമാർ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. 18 വർഷം റേഡിയോ ഏഷ്യയിലായിരുന്നു ജോലിചെയ്തത്. വേറിട്ട ശബ്ദത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ശശികുമാർ സീരിയലുകളിലും ശബ്ദം നൽകിയിരുന്നു. അഭിനയം, സ്‌ക്രിപ്റ്റ്, സാംസ്കാരികപ്രവർത്തനം എന്നിങ്ങനെ വിവിധ മേഖലകളിൽ തൻ്റേതായ കഴിവു തെളിയിച്ചിരുന്നു. അദ്ദേഹത്തിൻ്റ പെട്ടെന്നുണ്ടായ വേർപാടിന്റെ വേദനയിലാണ് ഉറ്റവരും സഹപ്രവർത്തകരും സുഹൃത്തുക്കളും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
മണ്മറിഞ്ഞത് യുഎഇയിലെ പ്രവാസികളുടെ പ്രിയപ്പെട്ട അവതാരകൻ
Advertisment
Advertisment
Advertisment