
നബിദിനം; പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്
ദുബായ്: നബിദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ദുബൈ. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവക്ക് അവധിയായിരിക്കും. ദുബൈ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റാണ് ബുധനാഴ്ച ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സെപ്തംബര്‍ 16 തിങ്കളാഴ്ച പ്രവൃത്തി ദിവസം സാധാരണ നിലയില്‍ പുനരാരംഭിക്കും. യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചിരുന്നു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോട് കൂടിയ അവധിക്കും അര്‍ഹതയുണ്ട്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)