Posted By liji Posted On

മക്കൾ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; മാതാപിതാക്കളെ നാട്ടിലെത്തിച്ച് സാമൂഹികപ്രവർത്തക

റാസൽഖൈമ : തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മകളും മരുമകനും ചേർന്ന് താമസയിടത്തിൽനിന്നു ഇറക്കിവിട്ടതായി പരാതി. റാസൽഖൈമയിലായിരുന്നു സംഭവം. മകൾ പ്രസവിച്ചതിനാൽ പരിചരിക്കാനെത്തിയതായിരുന്നു ചെന്നൈ സ്വദേശികളായ മെഹ്ബൂബ് ഷെരീഫ് (70), ഭാര്യ സൂര്യ ബീഗം (69) എന്നിവർ. വീട്ടിൽനിന്ന് ഇറക്കിവിട്ട ഇരുവരും ബാഗുമായി റോഡിൽ കരഞ്ഞുകൊണ്ടു നിൽക്കുകയിരുന്നു.
പ്രായമായ ദമ്പതികളെ സാമൂഹികപ്രവർത്തകയും റാസൽഖൈമ ആശുപത്രിയിലെ നഴ്‌സുമായ കോട്ടയം സ്വദേശിനി സിന്ധു നായരാണ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആഹാരവും വിശ്രമിക്കാൻ സൗകര്യവും ചെയ്തുകൊടുത്തശേഷം വെള്ളിയാഴ്ച ഇരുവർക്കും വിമാന ടിക്കറ്റെടുത്തുനൽകി സിന്ധു നാട്ടിലേക്കയക്കുകയിരുന്നു. ഒന്നരമാസം മുൻപാണ് സന്ദർശകവിസയിൽ ഇരുവരുമൊന്നിച്ച് മകളുടെയടുത്തെത്തിയത്. ആദ്യം അജ്‌മാനിലായിരുന്നു താമസം. പിന്നീടാണ് മകളും കുടുംബവും റാസൽഖൈമയിലേക്ക് മാറിയത്.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *