Posted By liji Posted On

‘ലൈംഗിക അടിമയാക്കി, അവരും സെക്സ് മാഫിയ’; മുകേഷിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ യുവതി

മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഗുരുതര ആരോപണവുമായി അടുത്ത ബന്ധുവായ യുവതി. 2014ല്‍ ചെന്നൈയില്‍ ഒരു സംഘത്തിന് മുന്നില്‍ തന്നെ കാഴ്ചവെച്ചു. നിരവധി യുവതികളെ ഇവര്‍ ലൈഗിംക അടിമകളാക്കിയിട്ടുണ്ട്. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. കേരള, തമിഴ്നാട് ഡി.ജി.പി മാര്‍ക്കും മുഖ്യമന്ത്രിക്കും നടിക്കെതിരെ യുവതി പരാതി നല്‍കി. അതേസമയം, പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതി നല്‍കിയ പരാതി ഡി.ജി.പി. മൂവാറ്റുപുഴ പൊലീസിന് കൈമാറി.

കൊച്ചി സ്വദേശിയായ നടിയാണ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ പരാതി നല്‍കിയിരുന്നത്. പിന്നാലെ കൊച്ചി മരട് പൊലീസ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അമ്മയില്‍ അംഗത്വവും സിനിമയില്‍ അവസരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുകേഷിനെതിരെ നടി നല്‍കിയ പരാതി. നടന്മാർക്ക് വഴങ്ങാത്തതിന്‍റെ പേരിൽ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നും നടി ആരോപിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *