Posted By liji Posted On

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 20 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് 20ാമത്തെ വർഷം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 20ശതമാനം കിഴിവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. etihad.com വഴി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് 20 ശതമാനം വരെ കിഴിവുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രക്കാര്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 19 മുതൽ 21 വരെയാണ് വിൽപ്പന. 2004 സെപ്തംബർ 26ന് ഇത്തിഹാദ് ഫ്ലൈറ്റുകൾ ആരംഭിച്ചത്. ആദ്യം മുംബെെയിലേക്കും പിന്നീട് 2004 ഡിസംബർ 1-ന് ന്യൂഡൽഹിയും സര്‍വീസുകള്‍ ആരംഭിച്ചു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 120-ലധികം പാസഞ്ചർ, കാർഗോ ഡെസ്റ്റിനേഷനുകളിലേക്ക് ആഴ്ചയിൽ 1,000-ലധികം ഫ്ലൈറ്റുകൾ എയർലൈൻ നടത്തുന്നു, 2024 ജനുവരി വരെ 85 എയർബസ് , ബോയിംഗ് വിമാനങ്ങൾ ഉണ്ട്. ഇതിൻ്റെ പ്രധാന ബേസ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് . പാസഞ്ചർ ഗതാഗതത്തിൻ്റെ പ്രധാന പ്രവർത്തനത്തിന് പുറമേ, ഇത്തിഹാദ് ഹോളിഡേയ്‌സ്, ഇത്തിഹാദ് കാർഗോ എന്നിവയും പ്രവർത്തിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *