Advertisment

അർദ്ധ രാത്രിയും ആഴ്ചകളിലെ അവധി ദിവസങ്ങളിലും ജോലി ചെയ്യിപ്പിച്ചു; ഞങ്ങളുടെ മകളെ പണിയെടുപ്പിച്ച് കൊന്നു!

Advertisment

എറണാകുളം സ്വദേശിയായ അന്ന സെബാസ്റ്റ്യൻ്റെ മരണ ജോലിഭാരവും ഓഫീസിലെ സമ്മർദ്ദം കൊണ്ടും ആണെന്നുള്ള വാർത്തയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21 നാണ് മരിച്ചത്. തുടർന്ന് അന്നയുടെ അമ്മ കമ്പനിക്ക് കത്ത് അയച്ചിരുന്നു. മകൾ അനുഭവിച്ച ദുരിതവും മുതിർന്ന ഉദ്യോ​ഗസ്ഥരുടെ കളിയാക്കലുകളും അധിക സമ്മർദ്ദവും ജോലി ഭാരത്തെക്കുറിച്ചെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്പനി അധികൃതർക്ക് അമ്മ കത്തെഴുതിയത്. ഈ കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്നയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടതും ഒക്കെ ഈ കത്ത് പുറത്ത് വന്നതോടെയാണ്. മികച്ച കരിയർ പ്രതീക്ഷിച്ചാണ് ഏൺസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലിക്കു കയറിയത്. എന്നാൽ, വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി എന്നാണ് അമ്മ പറഞ്ഞത്. ഔദ്യോഗിക ചുമതലകൾക്കു പുറമേ അധികജോലികൾ മാനേജർ അടിച്ചേൽപിച്ചു. രാത്രി വൈകിയും വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ജോലി ചെയ്യേണ്ടിവന്നു. മിക്ക ദിവസങ്ങളിലും തീർത്തും ക്ഷീണിതയായാണ് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നത്.

Advertisment

അശ്രാന്തമായി പ്രവർത്തിച്ചെങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും ശാരീരികമായും മാനസികമായും അവളെ ബാധിച്ചു. ഉറക്കമില്ലാത്ത അവസ്ഥയിലെത്തിച്ചു. ആളുകളെയോ പ്രാദേശിക ഭാഷയോ അറിയാത്ത പുതിയ നഗരത്തിൽ പൊരുത്തപ്പെടാൻ പാടുപെടുന്ന പുതിയ ജീവനക്കാരിയായ അവൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ഈ കോർപറേറ്റ് തൊഴിൽ സംസ്കാരമാണ് മകളുടെ ആരോഗ്യം നശിപ്പിച്ചതും മരണത്തിലേക്കു തള്ളിവിട്ടതും. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. മറ്റാർക്കും ഈ ഗതി ഉണ്ടാകരുത്.’’ അന്നയുടെ അമ്മ എഴുതിയ കത്തിൽ വാക്കുകളാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും ഇനി ആരുടെ ജീവനും ഇതിൻ്റെ പേരിൽ നഷ്ടമാകരുതെന്നും അമ്മ കത്തിൽ പറഞ്ഞു. അന്നക്കൊപ്പെ ജോലി ചെയ്തിരുന്ന ആറ് പേർ കടുത്ത ജോലി സമ്മർദം തങ്ങാനാകാതെ രാജിവച്ചിരുന്നു. അന്നയുടെ മാനേജറുടെ സമീപനം അസഹനീയമായിരുവെന്ന് അന്നയുടെ പിതാവ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group