Posted By ashwathi Posted On

അൽ മക്തൂം പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ അൽമക്തൂം പാലം 2025 ജനുവരി 16 വരെ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ദുബായിലെ അൽമക്തൂം പാലത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും അടച്ചിടുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. പാലം ഭാഗികമായി അടയ്ക്കുന്നതിനാൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ബദൽ റോഡുകളെ ആശ്രയിക്കണമെന്നും അധികൃതർ യുഎഇ നിവാസികളോട് നിർദ്ദേശിച്ചു. ദുബായ് ക്രീക്കിന് കുറുകെയുള്ള 5 പാലങ്ങളിൽ ഏറ്റവും പഴക്കം ചെന്ന പാലമാണ് അൽ മക്തൂം പാലം. 1962ലാണ് ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ നടക്കുന്നത് പതിവ് അറ്റകുറ്റപ്പണികളെന്നും പാലങ്ങളും റോഡുകളും സുരക്ഷിത ഗതാഗതത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ആർടിഎ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *