
അറ്റകുറ്റ പണി; പാസ്പോർട്ട് സേവന പോർട്ടൽ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ല
പാസ്പോർട്ട് സേവന പോർട്ടൽ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ലെന്ന് അറിയിച്ച് അധികൃതർ. സാങ്കേതിക അറ്റകുറ്റപണികൾ കാരണമാണ് ഇതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ തടസ്സപ്പെടും. ശനിയാഴ്ചത്തേക്ക് നൽകിയ അപ്പോയിന്മെന്റുകൾ ഈ മാസം 23 മുതൽ 27 വരെയുള്ള തീയതികളിലേക്ക് പുനഃക്രമീകരിക്കും. പുതിയ തീയതി ഉപഭോക്താവിന് സൗകര്യപ്രദമല്ലെങ്കിൽ ബിഎൽഎസ് കേന്ദ്രം സന്ദർശിച്ച് തീയതി മാറ്റാം സാധിക്കുമെന്നും അറിയപ്പിൽ പറയുന്നു. എന്നാൽ കോൺസുലർ, വിസ സേവനങ്ങൾ തടസ്സപ്പെടില്ലെന്നും എംബസി അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)