Posted By ashwathi Posted On

എമ്പുരാൻ്റെ ചിത്രീകരണത്തിന് തടസ്സങ്ങൾ നേരിടുന്നത് എന്തുകൊണ്ട്? യുഎഇയിലെ ഷൂട്ടിങ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുമായി അണിയറ…

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ആണ്. പല സ്ഥലങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മഴ കുറഞ്ഞതിനാൽ ഗുജറാത്തിലെ ചിത്രീകരണമാണ് തുടങ്ങിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബുദാബിയിൽ ആലോചിച്ചിരുന്ന ഷെഡ്യൂൾ നേരത്തെ മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ മാറ്റി വെച്ചിരുന്നു. മോശം കാലവസ്ഥയെ തുടർന്ന് ചിത്രത്തിൻ്റെ ചിത്രീകരണം മുമ്പ് മാറ്റിവെച്ചിരുന്നു. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാൽ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാൽ സിനിമയെക്കുറിച്ചുള്ള അപ്‍ഡേറ്റുകൾ ചർച്ചയാകാറുണ്ട്. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങി വൻ താരനിരയാണ് എമ്പുരാനിൽ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബർ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസും തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *