Posted By ashwathi Posted On

ലബനനിലെ ഇസ്രയേൽ വ്യോമാക്രമണം; മരണസംഖ്യ അഞ്ഞൂറിലേക്ക്

ലബനനിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ മരണസംഖ്യ അഞ്ഞൂറിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. 492 പേർ മരിച്ചതായി ലെബനൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മുപ്പത്തിയഞ്ച് കുട്ടികളും, 58 സ്ത്രീകളും ഉൾപ്പെടുന്നു. എന്നാൽ മരിച്ചവരിൽ എത്ര സാധാരണക്കാരുണ്ടെന്നോ, ഹിസ്ബുള്ള സംഘാംഗങ്ങളുമുണ്ടെന്നോ ഉള്ള കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1600ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലബനനിലെ വടക്കൻ മേഖലയിലാണ് രൂക്ഷമായ ആക്രമണം നടത്തിയത്. ഹിസ്ബുല്ല റോക്കറ്റുകളും മിസൈലുകളും സൂക്ഷിക്കുന്ന എണ്ണൂറോളം കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇന്നലെ രാവിലെ മുതലാണ് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചത്. ലെബനിൽ കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ഇത്. ലെബനൻ മറ്റൊരു ഗാസ ആകരുതെന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അൻറോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തേക്ക് കൂടുതൽ സൈന്യത്തെ വ്യന്യസിപ്പിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *