
യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചു, 9 പേർക്ക് പരിക്കേറ്റു
രാജ്യത്ത് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 24 ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ധീരരായ സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)