Posted By ashwathi Posted On

‘2 മിനിറ്റ് വേണ്ടിടത്ത് ഡ്രൈവിന് 30 മിനിറ്റ്’: ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുഎഇ നിവാസികൾ

ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുഎഇ നിവാസികൾ. ദുബായിലെയും ഷാർജയിലെയും നിരവധി താമസക്കാരാണ് ​ഗതാ​ഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്നത്. തിരക്കില്ലാത്ത സമയങ്ങളിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് പ്രധാന റോഡിൽ എത്തും എന്നാൽ ഇപ്പോൾ 30 മിനിറ്റിലധികം സമയം ​ഗതാ​ഗത തടസ്സം നേരിടുകയാണ്. രാവിലെ 6.30 മുതൽ ആരംഭിക്കുന്ന ​ഗതാ​ഗതക്കുരുക്കാണ്. പ്രധാന ഹൈവേയിലേക്ക് പോകാൻ ഒരു എക്സിറ്റ് മാത്രമേ ഉള്ളൂ, അതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. എക്സിറ്റ് കടക്കാൻ 25 മിനിറ്റിലധികം സമയം എടുക്കുമെന്ന് പറയുകയാണ് ദുബായ് പ്രൊഡക്ഷൻ സിറ്റിയിലെ താമസക്കാരനായ അഹമ്മദ് റിസ്വാൻ. “ഞങ്ങളുടെ അയൽപക്കത്ത് രണ്ട് എക്സിറ്റുകൾ ഉണ്ട്, നിർമ്മാണം കാരണം ഒരു എക്സിറ്റ് അടച്ചിരിക്കുന്നു. എല്ലാ താമസക്കാരും ഒന്നുകിൽ E311 ലേക്ക് നയിക്കുന്ന ഈ എക്സിറ്റ് എടുക്കണം അല്ലെങ്കിൽ E311 ലേക്ക് ലയിപ്പിക്കുന്നതിന് അൽ ഫേ റോഡ് സ്വീകരിക്കണം,” റിസ്വാൻ പറഞ്ഞു. “കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ അരമണിക്കൂറിനുള്ളിൽ ഓഫീസിൽ എത്തിയിരുന്നു, ഇപ്പോൾ എത്താൻ ഒരു മണിക്കൂറിലധികം എടുക്കും, മടങ്ങാൻ മറ്റൊരു മണിക്കൂറും എടുക്കും,” റിസ്വാൻ പറഞ്ഞു. മിക്കവരും ഇതേ പ്രശ്നം നേരിടുകയാണ്. കൃത്യസമയത്ത് ഓഫീസുകളിൽ എത്താനും സ്കൂളിൽ എത്താനും കഴിയാതെ വരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *