
സഹപ്രവർത്തകരെ കാണാൻ പോയ പ്രവാസി മലയാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു
സഹപ്രവർത്തകരെ കാണാൻ പോയ പ്രവാസി മലയാളി നെഞ്ച് വേദനയെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് മലപ്പുറം സ്വദേശിയായ അബ്ദുല്ല (64)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി മിനി ബസിൽ ബത്ഹയിലുള്ള സഹപ്രവർത്തകരുടെ അടുത്തേക്ക് വന്നതായിരുന്നു. ഇവിടെ വെച്ച് നെഞ്ച് വേദന ഉണ്ടാകുകയും റിയാദിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. റിയാദിലേക്ക് വന്ന ബസിൽ തിരിച്ച് കമ്പനിയിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചപ്പോൾ മരിച്ച വിവരമാണ് ലഭിച്ചതെന്നും കമ്പനിയിലെ സഹപ്രവർത്തകൻ പറഞ്ഞു. പിതാവ്: അഹമ്മദ് കുട്ടി (പരേതൻ), മാതാവ്: ഇയ്യാത്തുമ്മ (പരേത). ഭാര്യ: ഖദീജ, മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ, തബ്ഷീർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)