
അവിഹിത ബന്ധം മകൾ അറിഞ്ഞു: ഗൾഫിൽ 13 വയസ്സുകാരിയെ കൊല്ലാൻ ശ്രമിച്ച യുവതിക്ക് 47 വർഷം തടവ്
അമ്മയുടെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുവൈറ്രിലാണ് സംഭവം. ഈ കേസിൽ യുവതിക്ക് 47 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കേസിൽ യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവതിയുടെ കാമുകനും 15 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കില്ലും കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി മേൽക്കോടതി ശരിവയ്ക്കുകയായിരുന്നു. മകളെ കൊല്ലാൻ ഇൻസുലിൻ കുത്തിവച്ചു. കൂടാതെ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ കാമുകന് സൗകര്യമൊരുക്കി നൽകി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)