Posted By ashwathi Posted On

കരളലിയിപ്പിച്ച് നൊമ്പരം!!! പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകൾ; നിറകണ്ണുകളോടെ കൂട്ടുകാരും

കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥികൾ അധ്യാപകരുടെ പ്രിയപ്പെട്ട പൊന്നോമനകളായിരുന്നു. ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നു. കൂട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവരും. കൊട്ടാരക്കര പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്. സെബിൻഷായും ദേവനന്ദയും പഠനത്തിൽ മിടുക്കരായിരുന്നു. ഇരുവരുടെയും ആകസ്മിക വേർപാട് കൂട്ടുകാർക്കും അധ്യാപകർക്കും ഇനിയും ഉൾക്കൊള്ളാനുമായിട്ടില്ല. പരസ്പരം അറിയുന്നവരായിരുന്നു ദേവനന്ദയും സെബിൻഷായും എന്നാൽ രണ്ടുപേരും പഠിക്കുന്നത് രണ്ടു സ്കൂളുകളിലായിരുന്നു. പത്താക്ലാസ് വരെ ഒരുമിച്ച് ഒരു സ്കൂളിൽ പഠിച്ചവരാണ്. രണ്ട് സ്കൂളുകളിലായിരുന്നെങ്കിലും ഇവർ ഇടയ്ക്ക് കണ്ടുമുട്ടാറുമുണ്ടായിരുന്നു ‌ കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് വാർത്ത വന്നപ്പോഴും ഇവർ ഇനിയങ്ങോട്ട് ഒപ്പമുണ്ടാകില്ലെന്ന് സഹപാഠികളാരും കരുതിയില്ല. ഇരുവരും തിരിച്ചെത്തണേ എന്ന പ്രാർഥനയിലായിരുന്നു ഇവരെ അറിയാവുന്നവർ. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി മൃതദേഹങ്ങൾ ശസ്താംകോട്ട തടാകത്തിൽ പൊങ്ങി. സെബിൻഷായും ദേവനന്ദയും ക്ലാസ് കട്ടുചെയ്യുകയോ, അനാവശ്യമയി അവധിയെടുക്കുകയോ ചെയ്യാറില്ലായിരുന്നു. വ്യാഴാഴ്ച സ്കൂളിൽ എത്താതിരുന്നപ്പോൾ സുഖമില്ലാത്തതിനാലാവും എന്നാണ് കൂട്ടുകാരും അധ്യാപകരും കരുതിയത്. പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെ വരാതായതോടെയാണ് മാതാപിതാക്കൾ ഇവരുടെ കൂട്ടുകാരോട് അന്വേഷിച്ചത്. അപ്പോഴാണ് ഇരുവരും സ്കൂളിൽ വന്നിട്ടില്ലെന്ന് അറിയുന്നത്. കുട്ടികൾ സ്കൂളിൽ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനും കഴിഞ്ഞില്ല. പിന്നീട് വീട്ടുകാർ അധ്യാപകരോട് കാര്യം തിരക്ക്. കുട്ടികൾ എത്തിയില്ലെന്ന് ഇരുസ്കൂളുകളിലെയും അധ്യാപകരും ഉറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി, നാടാകെ തെരച്ചിലും തുടങ്ങി. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ വന്നത്. ഇന്നലെ രാത്രി ചെങ്കൂർ ജമാഅത്ത് പള്ളിയിൽ സെബിൻഷായുടെ കബറടക്കി. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *