Posted By ashwathi Posted On

യുഎഇയിൽ ചൂട് എപ്പോൾ കുറയും? അറിയാം…

രാജ്യം തണുപ്പ് കാലത്തേക്ക് കടക്കുകയാണ്. എന്നാൽ ഒക്ടോബർ ഒന്ന് വരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറ, റാസൽഖൈമ, ദുബായ്, അൽഐൻ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കും. പുലർച്ചെ മുതൽ രാവിലെ 9 വരെയാണ് മഞ്ഞുവീഴ്ച ഉണ്ടാകുക. മൂടൽമഞ്ഞു സമയങ്ങളിൽ ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയാകുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടഉണ്ട്. ലക്ഷ്യസ്ഥാനത്ത് എത്താൻ പതിവിലും കൂടുതൽ സമയം എടുക്കും. അത് മുന്നിൽ കണ്ട് നേരത്തെ ഇറങ്ങണം. മഞ്ഞുള്ളപ്പോൾ ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. അതേസമയം യുഎഇയിൽ ചൂടിൽ കുറവുണ്ടാകാൻ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. അതുവരെ ശരാശരി താപനില 30-40 ഡിഗ്രി തുടരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *