
നടൻ രജനികാന്ത് ആശുപത്രിയിൽ
നടൻ രജനികാന്തിനെ തിങ്കളാഴ്ച അർധരാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദയെ തുടർന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. രജനികാന്തിൻ്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അദ്ദേഹത്തിൻ്റെ ആരാധകരിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നിരവധി ആരാധകർ എക്സിലൂടെ അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 73കാരനായ രജനികാന്തിൻറെ ആരോഗ്യവിവരങ്ങൾ സംബന്ധിച്ച ആശുപത്രിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതാദ്യമായല്ല രജനികാന്തിൻ്റെ ആരോഗ്യമായി സംബന്ധിച്ച ആശങ്ക ആരാധകരിൽ പടർന്നുപിടിക്കുന്നത്. 2020 ഡിസംബറിൽ സമാന സാഹചര്യമുണ്ടായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)