Posted By ashwathi Posted On

സുരക്ഷ നിയമാവലികൾ പാലിച്ചില്ല, യുഎഇയിൽ റെസ്റ്റോറൻ്റ് അടച്ച് പൂട്ടിച്ചു

ഭക്ഷ്യ സുരക്ഷ നിയമാവലികൾ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിലെ ഒരു ബർഗർ റസ്റ്ററൻറ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അടച്ച് പൂട്ടാൻ ഉത്തരവിറക്കിയത്. അൽ റീം ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഹിറ്റ് ബർഗർ കഫ്റ്റീരിയയ്ക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അഡ്മിനിസ്ട്രേറ്റീവാണ് ക്ലോഷർ നോട്ടീസ് നൽകിയത്. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യത്തിന് ഭീഷണി എന്നീ നിയമലംഘനങ്ങളാണ് ഈ റസ്റ്റോറൻറ് ഉടമ നടത്തിയത്. സമീപകാല ഭക്ഷ്യ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയവുമാണ് അടച്ചുപൂട്ടലിന് കാരണം. കഫറ്റീരിയയ്ക്ക് മുൻപ് മൂന്ന് നിയമ ലംഘനങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന രീതികളെക്കുറിച്ചുമുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. അധികൃതർ ചൂണ്ടിക്കാാട്ടിയ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ നിറവേറ്റുകയും ചെയ്താൽ റസ്റ്റോറൻറ് വീണ്ടും തുറക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *