
ടോൾ നിരക്കുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജം
ദുബായിലെ ടോൾ നിരക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്ന് അധികൃതർ വ്യക്തമാക്കി. പുലർച്ചെ മൂന്ന് മുതൽ അഞ്ചു മണിവരെ ടോൾ സൗജന്യമായിരിക്കുമെന്നും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴുമണിവരെ ടോൾനിരക്ക് എട്ടു ദിർഹമായിരിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് സാലിക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് അറിയിച്ചു. ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. സാലിക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കായി വെബ്സൈറ്റ് (www.salik.ae) സന്ദർശിക്കണമെന്നും അറിയിച്ചു. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് മാർക്കറ്റ്, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സാലിക് പ്രവർത്തിക്കുന്നത്. ടോൾ നിരക്കുകൾ, സമയം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മാറ്റങ്ങളോ തീരുമാനങ്ങളോ ഉണ്ടായാൽ ഉടൻ അറിയിക്കുമെന്നും അൽ ഹദ്ദാദ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)