യുകെയിൽ ഗര്‍ഭിണിയായ മലയാളി യുവതിയെ കാറിടിച്ച് തെറിപ്പിച്ചു. അപകട ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. സംഭവത്തിൽ അറു പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ യുവതിയെ സെപ്റ്റംബര്‍ 29നാണ് ന് ലങ്കാഷ്യറിലെ ബാംബര്‍ ബ്രിജിന് സമീപം കാറിടിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സീബ്ര ക്രോസിങില്‍ നിന്ന് 30 അടി അകലെയായി ബോധരഹിതയായ നിലയിലാണ് യുവതിയെ കണ്ടെ്തതിയത്. ഉടനടി സ്ഥലത്തെത്തിയ ആംബുലന്‍സ് യുവതിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. അടുത്തുള്ള കെയര്‍ ഹോമില്‍ ജോലിക്കായി പോകുമ്പോഴാണ് യുവതിക്ക് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രിന്‍സ്റ്റണിലാണ് ഇവര്‍ താമസിച്ചിരുന്നത്. കടും ചാര നിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറില്‍ സഞ്ചരിച്ച സംഘമാണ് യുവതിയെ ഇടിച്ചിട്ടതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. കാര്‍ പിന്നീട് ബോള്‍ട്ടനില്‍ വച്ച് പൊലീസ് പിടികൂടുകയും ചെയ്തു. കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തെന്നും ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
ഗർഭിണിയായ മലയാളി യുവതിയെ വാഹനമിടിച്ചു, കുഞ്ഞ് മരണപ്പെട്ടു, യുകെയിൽ പിടിയിലായത്…
Advertisment
Advertisment