Posted By ashwathi Posted On

പ്രവാസി മലയാളികൾക്ക് ആശ്വാസകരം, പുതിയ പദ്ധതിയുമായി കെഎസ്എഫ്ഇ

പ്രവാസി മലയാളികൾക്ക് ആശ്വാസമായി പുതിയ പദ്ധതി അവതരിപ്പിച്ച് കെഎസ്എഫ്ഇ. ”കെഎസ്എഫ്ഇ ഡ്യുവോ’ യുടെ ഗ്ലോബൽ ലോഞ്ചിങ്ങ് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് പേര് സൂചിപ്പിക്കും പോലെ കെഎസ്എഫ്ഇ ഡ്യുവോ. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂർണ്ണമായും ഓൺലൈൻ വഴി ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെഎസ്എഫ്ഇയുടെ പ്രതിബദ്ധതയാണ്. 2024 ഒക്ടോബർ 3 മുതൽ ആരംഭിച്ച് 12 വരെ വിവിധ ജിസിസി രാജ്യങ്ങളിൽ കെ.എസ്.എഫ്.ഇ.യുടെ പ്രത്യേക സംഘം പര്യടനം നടത്തുന്നതാണ്. പ്രസ്തുത സമ്മേളനങ്ങളിൽ നിന്ന് പ്രവാസി ചിട്ടിയുടേയും കെഎസ്എഫ്ഇ ഡ്യുവോ പദ്ധതിയുടേയും വിശദവിവരങ്ങൾ പ്രവാസി മലയാളികൾക്ക് ലഭ്യമാകുന്നതാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *