
ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാർ മൂലം മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി
സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ് വിമാനം അടിന്തരമായി ലാൻഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ട്രിച്ചി വിമാനത്താവളത്തിൽ ഏതാനും മിനിട്ടുകൾക്ക് മുമ്പ് വരെ അടിയന്തരാവസ്ഥയായിരുന്നു. ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. വിമാനത്തിൻറെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനത്തിലെ ഇന്ധനം കുറയ്ക്കാൻ വേണ്ടി രണ്ടര മണിക്കൂർ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 8.10 നാണ് വിമാനം സേഫ് ലാൻഡിംഗ് നടത്തിയത്. മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രിച്ചി സർക്കാർ വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചു. ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കി. പത്ത് മിനിറ്റിനകം വിമാനം താഴെയിറക്കുമെന്ന് ട്രിച്ചി കലക്ടർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സാങ്കേതിക തകരാർ.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)