Posted By saritha Posted On

വിമാനത്തില്‍നിന്ന് ലഗേജ് മുഖത്ത് വീണ് പരിക്ക്; പരാതി, നഷ്ടപരിഹാരം വേണമെന്ന് യുവാവ്

വിമാനയാത്രയ്ക്കിടെ ലഗേജ് മുഖത്ത് വീണ് പരിക്കേറ്റെന്ന പരാതിയുമായി യാത്രക്കാരന്‍. കയ്‌റോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേയാണ് 31 കാരന്റെ മുഖത്ത് ലഗേജ് വീണത്. ഈജിപ്ത് എയര്‍ വിമാനത്തില്‍ വെച്ചാണ് സംഭവം. പിന്നാലെ, മുഖത്ത് പരിക്കേറ്റതിനും മാനസിക വിഷമങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് റോളിങ് ബാഗ് യുവാവിന്റെ മുഖത്തേക്ക് വീഴുകയായിരുന്നു. ബാഗ് ശക്തിയായി വീഴുകയും മുഖത്ത് സാരമായ മുറിവുണ്ടാകുകയും പല്ലൊടിയുകയും ചെയ്‌തെന്ന് യുവാവ് പരാതിയില്‍ പറയുന്നു. കൂടാതെ, ശക്തമായ കഴുത്തുവേദനയും പുറംവേദനയും അനുഭവപ്പെട്ടെന്നും പതിനൊന്നര മണിക്കൂറോളം വേദന അനുഭവിക്കേണ്ടിവന്നെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു. പകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റി ഇരുത്തി. ജൂലൈയില്‍ ലണ്ടനിലേക്ക് പോകുകയായിരുന്ന കാഥേ പസഫിക് വിമാനത്തില്‍ നടന്ന സമാനഅപകടത്തില്‍ വയോധികയ്ക്ക് പരിക്കേറ്റിരുന്നു. മുകളിലെ കംപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ലഗേജ് തലയിലേക്ക് വീണാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ, ക്യാബിന്‍ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും ഇടപെട്ട് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വൈദ്യസഹായത്തിനായി വയോധികയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *