
എയര്‍പോര്‍ട്ടില്‍നിന്ന് സുഹൃത്തുമായി വരുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു
റിയാദ്: വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്‍ത്തകന്‍ മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടിവി സഫറുല്ല (55) ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ കാറില്‍വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതമുണ്ടായി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: കെഎം സലീന. കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെഎം നജീബ് ഭാര്യ സഹോദരനാണ്. മക്കള്‍: ഡോ. തന്‍ഹ മറിയം, മുഹമ്മദ് അലന്‍ (മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥി), അഫ്രിന്‍ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാര്‍ഥി), ലയാന്‍ സഫറുല്ല (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)