
ഈ പ്ലാനിലൊന്ന് റീചാര്‍ജ് ചെയ്തു നോക്കൂ; ജിയോയുടെ ഗള്‍ഫിലേക്കുള്ള നിരക്കുകള്‍ അറിയാം
പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ജിയോയുടെ പുതിയ റീചാര്‍ജ് നിരക്കുകള്‍. റിലയന്‍സ് ജിയോ ഗള്‍ഫിലേക്കുള്ള പുതിയ റീചാര്‍ജ് നിരക്കുകള്‍ അവതരിപ്പിച്ചു. പ്ലാനുകള്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം 21 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സബ്‌സ്‌ക്രൈബര്‍ ഡയലിങ് (ഐഎസ്ഡി) റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഈ പ്ലാനില്‍ കോളിങ് ആനുകൂല്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. പ്ലാനുകളില്‍ ഇന്റര്‍നെറ്റ് ഡാറ്റയോ ആനുകൂല്യങ്ങളോ ലഭ്യമല്ല. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കോളുകള്‍ വിളിക്കാന്‍ ഉപയോക്താക്കള്‍ 99 രൂപ പായ്ക്കാണ് തെരഞ്ഞെടുക്കേണ്ടത്. ഈ പായ്ക്കില്‍ 10 മിനിറ്റ് കോള്‍ സമയമാണ് വാഗ്ദാനം ചചെയ്യുന്നത്. ഗള്‍ഫിലേക്ക് ഷോര്‍ട്ട് കോളുകള്‍ മാത്രം വിളിക്കുന്നവര്‍ക്കും അവയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും ഈ പ്ലാനുകള്‍ ഉപയോഗിക്കാം. ഒരു ഉപയോക്താവിന് അവരുടെ നമ്പറില്‍ ഒരു പ്ലാന്‍ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്യാനാകുന്നതാണ്. എല്ലാ പായ്ക്കുകള്‍ക്കും ഏഴ് ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)