Posted By saritha Posted On

യുഎഇയില്‍ ആമസോണില്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അറിയാം പുതിയ ഒരു വരുമാനമാര്‍ഗത്തെ കുറിച്ച്…

അബുദാബി: ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉത്പ്പന്നങ്ങള്‍ വിറ്റ് നിങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?. നിങ്ങള്‍ക്ക് പ്രചോദനം തോന്നുന്നെങ്കില്‍ ഉടന്‍ ആരംഭിക്കാനാകും. രജിസ്‌ട്രേഷനോടൊപ്പം അടിസ്ഥാന ഡോക്യുമെന്റേഷനും ആവശ്യമായതിനാല്‍ സ്വന്തമായി വില്‍പ്പനക്കാരനായി ആമസോണില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വലിയ കാര്യമല്ല.

ആവശ്യമായ ഡോക്യുമെന്റുകള്‍

  1. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി
  2. സമീപകാല ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ യൂട്ടിലിറ്റി ബില്‍
  3. വില്‍പ്പനയില്‍ നിന്നുള്ള വരുമാനം നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഒരു ബാങ്ക് അക്കൗണ്ട്
  4. ഫോണ്‍ നമ്പര്‍

നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു രജിസ്റ്റര്‍ ചെയ്ത ബിസിനസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉത്പ്പന്നങ്ങള്‍ ഇതിലൂടെ വില്‍ക്കാം. ഇതിനായി ട്രേഡ് ലൈസന്‍സ് ആവശ്യമാണ്. നിങ്ങള്‍ ഒരു നിയമ പ്രതിനിധിയോ അക്കൗണ്ട് മാനേജരോ ആണെങ്കില്‍ പവര്‍ ഓഫ് അറ്റോര്‍ണി സമര്‍പ്പിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട കാര്യം ഓരോ മാസവും 40 യൂണിറ്റില്‍ താഴെ വില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത പ്ലാന്‍ ബാധകമാകൂ.

രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വളരെ ലളിതമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന്, നിങ്ങള്‍ക്ക് ഒരു ബിസിനസ് ഇമെയില്‍ വിലാസമോ ഇ-കൊമേഴ്സ് വെബ്സൈറ്റിലെ ഒരു ഉപഭോക്തൃ അക്കൗണ്ടോ ആവശ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള പ്ലാന്‍ തീരുമാനിക്കുക എന്നതാണ് അടുത്ത ഘട്ടം:
ഇ-കൊമേഴ്സ് വെബ്സൈറ്റ് വ്യത്യസ്ത തരത്തിലുള്ള വില്‍പനക്കാരെ പരിപാലിക്കുന്നതിനായി രണ്ട് വ്യത്യസ്ത പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു മാസം 40 ഇനങ്ങളില്‍ താഴെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വിപുലമായ വില്‍പ്പന ഉപകരണങ്ങളോ പ്രോഗ്രാമുകളോ ആവശ്യമില്ലാത്തവര്‍ക്കും വ്യക്തിഗത പ്ലാനുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
പ്രസിദ്ധീകരിക്കുന്ന സമയത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സൗജന്യമായി പ്രൊഫഷണല്‍ പ്ലാനുകള്‍ പരിമിത സമയ ഓഫറില്‍ വാഗ്ദാനം ചെയ്യുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *