Posted By saritha Posted On

കുറഞ്ഞ ശമ്പളം ലക്ഷങ്ങള്‍, മലയാളികള്‍ക്ക് മികച്ച അവസരങ്ങള്‍; മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: മലയാളികളായ ഡോക്ടര്‍മാരെ യുകെ വിളിക്കുന്നു. യുകെ വെയില്‍സില്‍ എന്‍എച്ച്എസിന്റെ വിവിധ സ്‌പെഷ്യാലിറ്റികളിലാണ് തൊഴിലവസരങ്ങളുള്ളത്. ഇതിനായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് വെച്ച് അഭിമുഖം നടത്തും. പിഎല്‍എബി ആവശ്യമില്ല. കുറഞ്ഞ ശമ്പളം ലക്ഷങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കാര്‍ഡിയോളജി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് അവസരം.

ഓരോ വിഭാഗത്തിലെ ശമ്പളം ഇങ്ങനെ:

സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോസ് ശമ്പളം: £43,821 – £68,330
എമര്‍ജന്‍സി മെഡിസിന്‍, അക്യൂട്ട് മെഡിസിന്‍, ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്കും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ശമ്പളം: £59,727 – £95,400
ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമര്‍) ഇന്റര്‍നാഷണല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത് വേ ഡോക്ടര്‍മാര്‍ ശമ്പളം: £96,990 – £107,155).

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 23നകം അപേക്ഷ നല്‍കണം.

യോഗ്യത

സീനിയര്‍ ക്ലിനിക്കല്‍ ഫെലോസ് തസ്തികയിലേയ്ക്ക് കുറഞ്ഞത് മൂന്നു വര്‍ഷവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് നാലു വര്‍ഷത്തേയും സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത് വേ തസ്തികയില്‍ 12 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളത്തിനു പുറമേ ജിഎംസി രജിസ്‌ട്രേഷന്‍ സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *