
വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം
ജറുസലെം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ല. മുന്‍പ്, ലെബനനില്‍ നിന്ന് ഡ്രോണ്‍ വിക്ഷേപിച്ചതായും അത് കെട്ടിടത്തില്‍ ഇടിച്ചതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലിലേക്ക് കടന്ന രണ്ട് ഡ്രോണുകള്‍ കൂടി തടഞ്ഞതായി സൈന്യം അറിയിച്ചു. സിസേറിയയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ആരും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസും പോലീസും വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണം നടത്തിയതായി ഒരു ഗ്രൂപ്പും അവകാശപ്പെട്ടിട്ടില്ല. ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇസ്രയേലുമായി ആക്രമണം നടത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)