Posted By saritha Posted On

ഒന്നും രണ്ടുമല്ല, വരുന്നു 13 എണ്ണം; യുഎഇയില്‍ ഡാം നിര്‍മിക്കുന്നു

അബുദാബി: യുഎഇയില്‍ പുതിയ ഡാമുകള്‍ നിര്‍മിക്കുന്നു. പുതിയ പ്രഖ്യാപനത്തില്‍ ‘ഇനിഷ്യേറ്റീവ്‌സ് ഓഫ് ദ യുഎഇ പ്രസിഡന്റ്’എന്ന പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് ഡാമുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഡാമുകള്‍ക്കൊപ്പം കനാലുകളും നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ മഴവെള്ള ശേഖരണം വര്‍ധിപ്പിക്കുക, രാജ്യത്തിന്റെ ജലസംഭരണശേഷി എട്ട് ദശലക്ഷം ഘനമീറ്ററായി ഉയര്‍ത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് തടയുകയെന്നതാണ് പ്രധാനമായും പുതിയ ഡാമുകളും കനാലുകളും നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍
ചില ജനവാസ മേഖലകളില്‍ കനത്ത മഴയുടെ ആഘാതം ലഘൂകരിക്കാനാകുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഒന്‍പതോളം ഡാമുകളും 9 കിലോമീറ്റര്‍ നീളത്തില്‍ ഒമ്പതോളം കനാലുകളും നിര്‍മ്മിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ഡാമുകളുടെ നിര്‍മാണത്തിനൊപ്പം രണ്ട് ഡാമുകളുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ (19 മാസം) നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഷാര്‍ജയിലെ ഷിസ് ഏരിയ, ഖോര്‍ഫക്കാന്‍, അജ്മാനിലെ മസ്ഫൗട്ട് ഏരിയ, റാസല്‍ഖൈമയിലെ ഷാം. അല്‍ ഫഹാലിന്‍, ഫുജൈറയുടെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഹൈല്‍, അല്‍ ഖരിയ, ഖിദ്ഫ, മര്‍ബ, ധദ്‌ന, അല്‍ സെയ്ജി, അല്‍ ഗാസിമ്രി എന്നിവിടങ്ങളിലാണ് ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുക. ഈ വര്‍ഷം ഏപ്രിലില്‍ പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിന് ഉത്തരവിട്ടിരുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡാമുകളും കനാലുകളും നിര്‍മിക്കാന്‍ ഉത്തരിവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *