Posted By saritha Posted On

യുഎഇ: ട്രക്ക് റെഡ് സിഗ്നലില്‍ നിര്‍ത്തിയില്ല, നടപ്പാതയിലൂടെ വലിച്ചിഴച്ചു; കനത്ത പിഴ

ദുബായ്: റെഡ് സിഗ്നലില്‍ നിര്‍ത്താതെ നടപ്പാതയിലൂടെ വലിച്ചിഴച്ച് ട്രക്ക് ഡ്രൈവര്‍. ദുബായിലെ ഗതാഗത സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘകരില്‍നിന്ന് കടുത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ദുബായ് പോലീസ് പുറത്തുവിട്ട വീഡിയോയില്‍ അതിവേഗതയില്‍ വരികയായിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ ജങ്ഷനില്‍ നിര്‍ത്തുന്നതിനിടെ ഒരു കറുത്ത സെഡാനില്‍ ഇടിക്കുകയും നടപ്പാതയ്ക്ക് മുകളിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഈ സമയം ട്രാഫിക് സിഗ്നല്‍ ചുവപ്പ് നിറത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കറങ്ങി. കാറിന്റെ പിന്‍ ബമ്പറിന് കേടുപാടുകള്‍ സംഭവിക്കുകയും വാഹനത്തില്‍ തൂങ്ങിക്കിടക്കുന്നതായും കാണപ്പെട്ടു. ഈ സമയത്ത് മറ്റൊരു വാഹനം വേഗത്തില്‍ ഓടിച്ചുപോകുന്നതായി കാണാം. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. 2023 ലെ ഡിക്രി നമ്പര്‍ (30) പ്രകാരം, റെഡ് സിഗ്നല്‍ മറികടന്നാല്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. ഉത്തരവ് പ്രകാരം, റെഡ് സിഗ്നല്‍ തെളിച്ച ശേഷം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം അടയ്ക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *