
നാട്ടിലെത്തിയിട്ട് ഒന്നര മാസം; കാര്‍ മരത്തിലിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
അടൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനില്‍ വിജിത്ത് (32) ആണ് അപകടത്തില്‍ മരിച്ചത്. തെങ്ങുന്താര ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. അപകടസമയത്ത് വിജിത്തിനൊപ്പം കാറില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. നിസാര പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. കെപി റോഡില്‍ അടൂര്‍ ഭാഗത്തുനിന്ന് നൂറനാട്ടുള്ള വീട്ടിലേക്ക് പോകുന്ന വഴി വിജിത്ത് സഞ്ചരിക്കവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. റോഡിന് ഇടത് വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൗദിയില്‍ പ്ലംപര്‍ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. വിജയന്- രതി ദമ്പതികളുടെ മകനാണ് വിജിത്ത്. ബിബിന്‍ സഹോദരനാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)