Posted By rosemary Posted On

അടിച്ചു മോനെ..! രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയറായി ഇന്ത്യക്കാരൻ; ഒപ്പം മലയാളിക്കും..

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയായി ഇന്ത്യക്കാരൻ. അമ്പതുകാരനായ അമിത് സറഫിന് ഇത് രണ്ടാം തവണയാണ് 10 ലക്ഷം യുഎസ് ഡോളർ അഥവാ എട്ട് കോടിയിലധികം രൂപ സമ്മാനം ലഭിക്കുന്നത്. 2021 ജനുവരിയിലെ നറുക്കെടുപ്പിലും അമിതിന് 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചിരുന്നു. ഇതിന് പുറമെ 2023ൽ അമിതിന് ആഡംബര മെഴ്സിഡൻസ് ബെൻസ് കാറും സമ്മാനമായി ലഭിച്ചിരുന്നു. ഇത്തവണ ഒക്ടോബർ 8ന് എടുത്ത 2813 ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മില്ലേനിയം മില്യനയർ നറുക്കെടുപ്പിലെ രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ ജോർജ് മാത്യുവിന് മെഴ്‌സിഡസ് ബെൻസ് എസ്500 (മൊജാവെ സിൽവർ മെറ്റാലിക്) കാർ സമ്മാനം ലഭിച്ചു. ബാം​ഗ്ലൂരിൽ നിന്ന് ഓൺലൈനിലൂടെ നറുക്കെടുപ്പിൽ പങ്കെടുത്തിരുന്ന അമിതിനെ ആദ്യമായി ഭാ​ഗ്യം തേടിയെത്തിയതോടെ ദുബായിലേക്ക് താമസം മാറിയിരുന്നു. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് തവണ ഭാ​ഗ്യസമ്മാനം നേടുന്ന ഒൻപതാമത്തെ ആളാണ് അമിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *