Advertisment

യുഎഇ: പ്രവാസ ലോകത്ത് നൊമ്പരമായി മലയാളികളുടെ മരണം; അപകടം സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Advertisment

അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. രണ്ടുപേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ രാജകുമാരന് (39), പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ ആർ.അജിത്ത് (39) എന്നിവരാണ് മരണപ്പെട്ടത്. അറ്റകുറ്റപ്പണിക്കി‌ടെ മാലിന്യ ടാങ്കിൽ വീണ അജിത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ രാജകുമാരനും ജീവൻ നഷ്ടപ്പെടുകയായിരുന്നു. അൽറീം ഐലൻഡിൽ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിലെ മാലിന്യ ടാങ്കിലെ അറ്റകുറ്റപ്പണിക്കിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മാലിന്യ ടാങ്കിലേക്കു വീണ അജിത്തിനെ രക്ഷിക്കാനായി ഇറങ്ങിയ രാജകുമാരനും ടാങ്കിനകത്തു കുടുങ്ങുകയായിരുന്നു. ഇവരെ കാണാതായതിനെ തുടർന്ന് ടാങ്കിലേക്കിറങ്ങിയ പഞ്ചാബ് സ്വദേശിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജിത്തും രാജകുമാരനും പ്രോപ്പർട്ടി മാനേജ്മെൻറ് കമ്പനിയായ ഇൻസ്പെയർ ഇൻറഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണൻറെയും ശാന്തകുമാരിയും മകനാണ് രാജകുമാരൻ. ഭാര്യ: രേവതി. രണ്ട് മക്കളുണ്ട്. മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിൻറെയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. സംസ്കാരം പിന്നീട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group