
നഷ്ടപ്പെട്ട 100,000 ദിര്‍ഹം തിരികെ നല്‍കി, പ്രവാസിയെ ആദരിച്ച് യുഎഇ പോലീസ്
അബുദാബി: നഷ്ടപ്പെട്ട തുക തിരികെ നല്‍കി പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. ഇന്ത്യക്കാരനായ സ്വദേശ് കുമാറിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. 100,000 ദിര്‍ഹം തിരികെ നല്‍കിയതിനാണ് ദുബായ് പോലീസ് ആദരിച്ചത്. അല്‍ ബര്‍ഷ സിറ്റിയില്‍ നിന്നാണ് ഇദ്ദേഹത്തില്‍ 100,000 ദിര്‍ഹം കളഞ്ഞുകിട്ടിയത്. സ്വദേശിന് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുകയും സമഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും ഉദാത്തമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതിന് അംഗീകരിക്കപ്പെടുകയും ചെയ്തു. പൊതുജന സഹകരണം വളര്‍ത്തിയെടുക്കുന്നതിലൂടെ ദുബായ് പോലീസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത്തരം സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മജീദ് അല്‍ സുവൈദി അഭിപ്രായപ്പെട്ടു. ‘വിലപിടിപ്പുള്ള വസ്തുക്കള്‍ യഥാര്‍ഥ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നല്‍കുന്നത് തന്റെ കടമയാണെന്നും’, കുമാര്‍ ഈ അംഗീകാരത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)