
ഇസ്രയേല്‍ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കും: ഖമേനി
ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഉദ്ധരിച്ച് ഇറാനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഇറാന്റെ ശക്തി ഇസ്രായേലിന് എങ്ങനെ മികച്ച രീതിയില്‍ പ്രകടിപ്പിക്കണമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘രണ്ടാ രാത്രികള്‍ക്ക് മുന്‍പ് ചെയ്ത തിന്മയെ നിസ്സാരവത്കരിക്കുകയോ അതിശയോക്തിപരമായി കാണുകയോ ചെയ്യരുത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയതെന്ന് ഇറാന്‍ പ്രതികരിച്ചു. അതേസമയം, ടെഹ്റാനടുത്തും പടിഞ്ഞാറന്‍ ഇറാനിലുമുള്ള മിസൈല്‍ ഫാക്ടറികള്‍ക്കും മറ്റ് സൈറ്റുകള്‍ക്കുമെതിരെ നേരം പുലരുന്നതിന് മുന്‍പ് നിരവധി ഇസ്രായേലി ജെറ്റുകള്‍ മൂന്ന് തരംഗ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്റെ ശക്തി ഇസ്രയേലിനോട് തെളിയിക്കണമെന്നും, അതിനുള്ള മാര്‍ഗം ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും ജനങ്ങളുടെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണ് നടക്കേണ്ടതെന്നും ഖമേനി പറഞ്ഞു. ഈ മാസം ആദ്യം ഇറാന്റെ മിസൈല്‍ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഇസ്രായേലിന്റെ വ്യോമാക്രമണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)