Advertisment
ഷാര്‍ജ: ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് (C 304) തിങ്കളാഴ്ച (ഇന്ന്) മുതല്‍ പുനരാരംഭിക്കും. അര മണിക്കൂര്‍ ഇടവേളകളില്‍ ബസ് സേവനം ലഭ്യമാകും. എമിറേറ്റുകള്‍ക്കിടയിലെ പൊതുഗതാഗത യാത്രാസേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Advertisment