
നടി ഷംനത്തിനെ നവാസ് പരിചയപ്പെട്ടത് ബീച്ചില്‍ വെച്ച്; ലഹരി കൈമാറ്റം, പുറത്തുവരുന്നത് കൂടുതല്‍ വിവരങ്ങള്‍
കൊല്ലം: ഷംനത്ത് എന്ന സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായതിന് പിന്നാലെ ലഹരി മരുന്നെത്തിച്ച് നല്‍കിയ യുവാവും പിടിയിലായി. ഷംനത്ത് പിടിയിലായതറിഞ്ഞ് നവാസ് ഒളിവില്‍ പോയിരുന്നു. നവാസിനെ രഹസ്യനീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്. താന്‍ നേരിട്ടാണ് ഷംനത്തിന് എംഡിഎംഎ എത്തിച്ചുനല്‍കിയതെന്ന് പ്രതി സമ്മതിച്ചു. പാര്‍വതി എന്ന പേരില്‍ അറിയപ്പെടുന്ന ഷംനത്തുമായി വര്‍ക്കല ബീച്ചില്‍ വച്ചാണ് നവാസ് പരിചയപ്പെടുന്നത്. 36 കാരിയായ ഷംനത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. എംഡിഎംഎ വാങ്ങുന്നതിന് വേണ്ടിയാണ് നടി വര്‍ക്കല എത്തിയിരുന്നത്. വര്‍ക്കല കേന്ദ്രീകരിച്ചാണ് നവാസ് ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ലഹരി മരുന്ന് വില്‍പനയിലൂടെ ഷംനത്തും നവാസും തമ്മില്‍ സൗഹൃദത്തിലായി. പതിയെ നവാസിന്റെ നാടായ കടയ്ക്കലില്‍ എത്തിയും ഷംനത്ത് എംഡിഎംഎ വാങ്ങാന്‍ ആരംഭിച്ചു. നടി ലഹരി മരുന്ന് വാങ്ങിയ വിവരം മനസിലാക്കി ഒക്ടോബര്‍ 18ന് ചിറക്കരയിലെ വീട്ടില്‍ പരവൂര്‍ പോലീസ് റെയ്ഡില്‍ കിടപ്പുമുറിയിലെ മേശയ്ക്കുള്ളില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. നവാസിനെതിരെ വിവിധ എക്‌സൈസ് റേഞ്ച് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളുണ്ട്. കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)