
കൂടുതൽ പദ്ധതികളും തൊഴിൽ അവസരങ്ങളും; വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇയുടെ പുതിയ നയം
അബുദാബി: വിദേശനിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ. ഏഴ് വർഷത്തിനുള്ളിൽ 2.2 ട്രില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനം, പുനരുപയോഗഊർജം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലേക്കാണ് നിക്ഷേപം ആകർഷിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നയം പ്രഖ്യാപിച്ചത്. അബുദാബിയിൽ നടക്കുന്ന സർക്കാർ പ്രതിനിധികളുടെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. മുൻഗണനാ വിഭാഗങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുക, നിലവിലെ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം, രാജ്യാന്തര പങ്കാളിത്തം വർധിപ്പിക്കുക, നിക്ഷേപകരുമായുള്ള ബന്ധം ഊർജിതമാക്കുക, യുഎഇയുടെ മൊത്തത്തിലുള്ള മത്സരക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ നയത്തിന്റെ കാതൽ. 10 വർഷത്തിനകം വിദേശനിക്ഷേപം ആകർഷിക്കുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാകുകയാണ് യുഎഇയുടെ ലക്ഷ്യം. ഇതുവഴി കൂടുതൽ പദ്ധതികളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)