Posted By ashwathi Posted On

കാറും പണവുമുൾപ്പടെ കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ വീണ്ടും തീയ്യതി ഉൾപ്പടെ…

ദുബായ് നഗരത്തെ ഷോപ്പിങ്ങിൻറെയും ആഘോഷത്തിൻറെയും നാളുകളിലേക്ക് കൊണ്ട് പോകാൻ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇങ്ങ് വന്ന് എത്തി. ലോകത്തിൻറെ നാനാഭാഗങ്ങളിലുള്ള ഷോപ്പിങ് പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ ആറിന് ആരംഭിക്കും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ 30-ാം പതിപ്പ് ജനുവരി 12 വരെയാണ് നടക്കുക. രാപകൽ നീളുന്ന ആഘോഷ പരിപാടികളിൽ കാറും പണവും ഉൾപ്പടെ അതിശയിപ്പിക്കുന്ന സമ്മാനപദ്ധതികൾ, കലാപ്രദർശനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ എന്നിങ്ങനെ എണ്ണമറ്റ ആകർഷണങ്ങളാണ് പുതിയ പതിപ്പിലും ദുബായ് ഒരുക്കിയിട്ടുള്ളത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ അവസാനം ഗ്രാൻഡ് നറുക്കെടുപ്പിലൂടെ യുഎഇ നിവാസികൾക്കും സന്ദർശകർക്കും 3 ദശലക്ഷം ദിർഹം പണമായി നേടാനുള്ള അവസരമുണ്ട്. ഫെസ്റ്റിവലിൽ നൽകുന്ന ഏറ്റവും വലിയ ഒറ്റ ക്യാഷ് അവാർഡാണിത്. ഡ്രീം ദുബായ് വെബ്‌സൈറ്റിൽ ഷോപ്പിംഗ് നടത്തിയും ഓൺലൈൻ നറുക്കെടുപ്പിലൂടെയും സമ്മാനം നേടാം. https://www.dreamdubai.com/ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിൻ്റെ റാഫിൾ നറുക്കെടുപ്പിൻ്റെ ഭാഗമായി 1.5 മില്യൺ ദിർഹവും 20 കിലോയിലധികം സ്വർണവും സ്വന്തമാക്കാനുള്ള അവസരവും ഷോപ്പിങ് പ്രേമികൽക്കുണ്ട്. ചരിത്രത്തിലാദ്യമായി സ്വർണം നേടാനുള്ള ടിക്കറ്റുകൾ ഓൺലൈനിലും ലഭ്യമാകും. പ്രതിദിന 10,000 ദിർഹം ക്യാഷ് പ്രൈസ്, പുതിയ ആഡംബര കാറുകൾ, ഒരു മില്യൺ സ്‌കൈവാർഡ് പോയിൻ്റുകൾ എന്നിവയാണ് ഡിഎസ്എഫിൻ്റെ മറ്റ് സമ്മാനങ്ങൾ. ഡിസംബർ 6 മുതൽ ജനുവരി 12 വരെ നടക്കുന്ന, 38 ദിവസത്തെ ഫെസ്റ്റിവലിൽ 50-ലധികം സംഗീതകച്ചേരികളും പരിപാടികളും DSF നടത്തും, ഇത് ഫെസ്റ്റിവലിൻ്റെ എക്കാലത്തെയും മികച്ച പതിപ്പായിരിക്കുമെന്ന് അധികാരികൾ വാഗ്ദാനം ചെയ്യുന്നു. ദിവസത്തിൽ രണ്ടുതവണ 1000 ഡ്രോണുകൾ ഉൾക്കൊള്ളുന്ന ഡ്രോൺ പ്രദർശനവും ദിവസേന വെടിക്കെട്ടും ഉണ്ടാകും. ഹത്തയിൽ വാരാന്ത്യ വെടിക്കെട്ടും ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *