
യുഎഇയിൽ മലയിൽ നിന്ന് വീണ് പരിക്കേറ്റു, വിമാനമാർഗം ആശുപത്രിയിലെത്തിച്ച് അധികൃതർ
അബുദാബി: മലയിൽനിന്ന് വീണ് പരിക്കേറ്റയാളെ വിമാനമാർഗം ആശഉപത്രിയിലെത്തിച്ച് യുഎഇ അധികൃതർ. റാസ് അൽ ഖൈമയിലെ മലയിൽ നിന്നാമ് വീണത്. ഗുരുതരമായി പരിക്കേറ്റയാളെ റാസൽഖൈമ പോലീസുമായി ഏകോപിപ്പിച്ച് നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററാണ് വിമാനമാർഗം ആശുപത്രിയിലെത്തിച്ചത്. മലയിൽനിന്ന് വീണ റിപ്പോർട്ട് ലഭിച്ചയുടൻ തെരച്ചിൽ ആൻ്റ് രക്ഷാപ്രവർത്തകസംഘത്തെ സ്ഥലത്തേക്ക് അയച്ചു. അൽ സഖ്ർ ആശുപത്രിയിലാണ് പരിക്കേറ്റയാളെ ചികിത്സയ്ക്കായി പ്രവേശിച്ചത്. രക്ഷാദൗത്യത്തിൻ്റെ ദൃശ്യങ്ങൾ അതോറിറ്റി അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു. ഈ മാസാദ്യം ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് എമിറേറ്റികൾക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിമാനമാർഗമാണ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)