Posted By saritha Posted On

അടുത്തവർഷം യുഎഇയിൽ ശമ്പളം നാല് ശതമാനം വർധിച്ചേക്കും, പ്രതീക്ഷ ഈ മേഖലകളിൽ

ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് ഇതാ സന്തോഷവാർത്ത. അടുത്തവർഷത്തോടെ രാജ്യത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കൂടും. രാജ്യത്തെ 700 ലധികം കമ്പനികളിൽ നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൺസൾട്ടൻസി സ്ഥാപനമായ മെർസറിൻ്റെ ടോട്ടൽ റെമ്യൂണറേഷൻ സർവേയിലാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുഎഇയിൽ എവിടെ ജോലി ചെയ്താലും വേതനം ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏത് ജോലിയാണോ എന്ന് പരി​ഗണിക്കാതെ എല്ലാ ജീവനക്കാർക്കും ശമ്പള വർദ്ധനവ് നൽകാൻ പദ്ധതിയിടുന്നതായി വ്യവസായങ്ങളുടെ മുഴുവൻ ശ്രേണിയിലുടനീളമുള്ള തൊഴിലുടമകൾ പറയുന്നു.

ദുബായിൽ ശമ്പള വർധനവ് പ്രതീക്ഷിക്കാവുന്ന മേഖലകൾ നോക്കാം…

നിർമ്മാണം
ഊർജ്ജം
എഞ്ചിനീയറിങ്
സാമ്പത്തിക സേവനങ്ങൾ‍
ലൈഫ് സയൻസസ്
വ്യാപാരസംരംഭം
റീടെയിൽ ആൻഡ് ഹോൾസെയിൽ
സേവനങ്ങൾ
ടെക്നോളജി

ഉപഭോക്തൃ ഉൽപ്പന്ന വ്യവസായത്തിലെ കമ്പനികൾ ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് (4.5ശതമാനം) അനുഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ലൈഫ് സയൻസസ്, ടെക്നോളജി വ്യവസായങ്ങൾ എന്നിവ 4.2 ശതമാനവും 4.1 ശതമാനവും ഉയർച്ച പ്രതീക്ഷിക്കുന്നു. ഊർജ, സാമ്പത്തിക സേവന മേഖലകളിൽ 4 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. നാലിലൊന്ന് സംഘടനകളും യുഎഇയിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി സർവേ കണ്ടെത്തി. മൊത്തം 28.2 ശതമാനം പേർ സർവേയിൽ പ്രതികരിച്ചു.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *