
യുഎഇയിൽ വാഹനം തലകീഴായി മറിഞ്ഞ് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററിൽ
അബുദാബി: വാഹനം തലകീഴായി മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഷാർജയിലെ അൽ ബതിഹിലെ വാദി ഖർഷ പ്രദേശത്താണ് വാഹനം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഹെലികോപ്റ്റർ മാർഗമാണ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് ആളുകൾക്ക് പ്രാഥമിക ചികിത്സ നൽകി. മണൽ പ്രദേശത്തേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. നാഷണൽ ഗാർഡിൻ്റെ ആംബുലൻസിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)