Posted By saritha Posted On

റഹീമിന്റെ മോചനം: ഹാജരായത് ഓൺലൈനിൽ, ഇന്ന് കോടതിയിൽ നടന്നത്

റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വാദം ഇന്ന് കോടതി കേട്ടു. വാദം കേട്ട കോടതി വിധി പറയാൻ തയാറായെങ്കിലും പിന്നീട് തിയതി മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. കേസ് വീണ്ടും രണ്ടാഴ്ച കഴിഞ്ഞ് പരിഗണിച്ചേക്കും. ഓൺലൈനായാണ് റഹീം ഹാജരായത്. മകന്റെ മോചനം പെട്ടെന്ന് വേണം. മകനെ ഉടൻ നാട്ടിലെത്തിക്കണം. ഇനിയും കാത്തിരിക്കാൻ വയ്യ, മാതാവ് പറഞ്ഞു. ഇന്ന് വലിയ പ്രതീക്ഷയിലായിരുന്നു. മോചനം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കോടതിയിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല, സഹോദരൻ നസീർ പറഞ്ഞു. ‘മകനുമായി ഒരുമിച്ച് വരാമെന്ന് കരുതിയാണ് പോയത്. എത്രയും പെട്ടെന്ന് എൻ്റെ കുട്ടിയെ എത്തിച്ച് തരണം. കാണാൻ എത്രയോ കാലമായി നീറിക്കഴിയുകയാണ്. കണ്ടപ്പോൾ‌ കുറേ കരഞ്ഞു. എന്തൊക്കെയോ പറഞ്ഞു. എത്രയോ കാലമായി കാണുകയല്ലേ. അവന് ചായ കൊടുത്തു. എനിക്കും ചായ തന്നു. ഉമ്മച്ചി പൊയ്ക്കോളിൻ, ഞാൻ അടുത്തയാഴ്ച്ച വരുമെന്നും പറഞ്ഞു’. നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോഴും ഇങ്ങനെയുള്ള വാർത്തകളാണ് കേൾക്കുന്നതെന്നും ഉമ്മ പറഞ്ഞു. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *