അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകന് മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഫോറൻസിക്ക് ഡിപ്പാർട്മെന്റിലാണ്. നവംബർ 15 വെള്ളിയാഴ്ച രാത്രിയോടെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയതായിരുന്നു മഫാസ്. ദുബായ് നിംസ് (New Indian Model School Dubai ) സ്‌കൂളിലെ വിദ്യാർഥിയാണ്. അഷ്റഫ് – നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മഫാസ്. തൈവളപ്പ് മഹല്ല് ഗൾഫ് കമ്മിറ്റി പ്രസിഡൻ്റ് ആണ് പിതാവായ അഷ്റഫ്. ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ടു; മലയാളിയായ 15കാരന്റെ മൃതദേഹം കണ്ടെത്തി
Advertisment
Advertisment