അബുദാബി: 12 വർഷത്തോളമായി അബ്ദുള്ള സുലൈമാൻ മുറാദ് വീൽച്ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. അപകടത്തെ തുടർന്ന് ശരീരമാകെ തളർന്ന് തളർവാതരോഗത്തിന് അടിമപ്പെട്ട ജീവിതമാണ് മുറാദ് ഇക്കാലമത്രയും നയിച്ചുപോന്നത്. ശാരീരികമായി ക്ഷീണിതനാണെങ്കിലും അതൊന്നും വകവെയ്ക്കാതെ അദ്ദേഹത്തിന് സൗജന്യ ഡൈവിങ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചിരിക്കുകയാണ് ദുബായ് പോലീസ്. തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി വ്യക്തിപരമായി അദ്ദേഹത്തിന് അംഗീകാരം നൽകിയ ചടങ്ങിലാണ് അബ്ദുള്ളയുടെ നിശ്ചയദാർഢ്യം പ്രകീർത്തിച്ചത്. 12 വർഷം മുൻപാണ് അബ്ദുള്ള അപകടത്തിൽപ്പെട്ടത്. എന്നാൽ, അതൊന്നും തന്റെ വിദ്യാഭ്യാസത്തെയോ ശാരീരികമായ കഴിവുകളെയോ തളർത്തിയില്ല. ദുബായ് പോലീസിലെ എംപവർമെൻ്റ് കൗൺസിൽ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ്റെ പിന്തുണയോടെ മനുഷ്യാവകാശങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിരവധി കായിക പരിശീലന കോഴ്‌സുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒടുവിൽ സൗജന്യ ഡൈവിങ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള വെല്ലുവിളിയിൽ അദ്ദേഹം വിജയിച്ചു. ഈ അവാർഡ് നേടിയതിനാൽ ഭാവിയിൽ ഒരു സർട്ടിഫൈഡ് ഡൈവിങ് പരിശീലകനാകാനും അദ്ദേഹം പ്രതീക്ഷ അർപ്പിക്കുന്നു. പരിശീലനം നൽകുന്നതുൾപ്പെടെ എല്ലാ ജീവനക്കാരെയും പ്രൊഫഷണലായി പിന്തുണയ്ക്കാൻ താൽപ്പര്യമുണ്ടെന്ന് ബ്രിഗേഡിയർ അൽ സുവൈദി സുലൈമാനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
12 വർഷം മുൻപ് അപകടം, പിന്നാലെ തളർവാതം, യുഎഇയിൽ യുവാവിന് ഇനി സൗജന്യ ഡൈവിങ് ഉൾപ്പെടെ…
Advertisment
Advertisment