Posted By saritha Posted On

അടിപൊളി സ്ഥലങ്ങൾ കാണാം, യുഎഇയിൽ നിന്നുള്ള 36 ഇടങ്ങളിലേക്ക് വിമാന സർവീസ് 1000 ദിർഹത്തിൽ താഴെ

അബുദാബി: 2024 അവസാനിക്കാനിരിക്കെ അടുത്ത വർഷത്തെ അവധിക്കാല പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ ഏകദേശം അറിയാമെന്നിരിക്കെ വേനൽക്കാല അവധി ദിനങ്ങൾ എങ്ങനെ ആസ്വദിക്കണമെന്ന് ഭൂരിഭാ​ഗം പേരും തീരുമാനിച്ചിട്ടുണ്ടാകും. കൂടുതൽ പണം ചെലവാകുമെന്ന പേടി ഇനി വേണ്ട. അവസാനനിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർ ഉൾപ്പെടെ എല്ലാവർക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായിൽനിന്ന് വിവിധ മനോഹരമായ സ്ഥലങ്ങളിലേക്ക് ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. ദുബായിൽ നിന്നും മടക്കയാത്രയിലും 36 വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് 1000 ദിർഹത്തിൽ താഴെയാണ്.

വിവിധ ഇടങ്ങളിലേക്കുള്ള വിമാനനിരക്ക് അറിയാം…

തുർക്കിയിലെ അങ്കര- 801 ദിർഹം, ഇന്ത്യയിലെ അമൃത്സർ- 919 ദിർഹം, ജോർദാനിലെ അമ്മാൻ- 911 ദിർഹം, തുർക്കിയിലെ അന്താല്യ- 745 ദിർഹം, അസർബെയ്ജാനിലെ ബാകു- 833 ദിർഹം, ഇന്ത്യയിലെ ബെം​ഗളൂരു- 987 ദിർഹം, റൊമാനിയയിലെ ബുച്ചാറെസ്റ്റ്- 743 ദിർഹം, ഹങ്കറിയിലെ ബുദാപ്സെറ്റ്- 575 ദിർഹം, ഡെൻമാർക്കിലെ കോപൻഹേ​ഗൻ- 943 ദിർഹം, ഇന്ത്യയിലെ ചെന്നൈ- 841 ദിർഹം, ഇന്ത്യയിലെ ​ഗോവ- 970 ദിർഹം, ഇന്ത്യയിലെ ഹൈദരാബാദ്- 933 ദിർഹം, പാകിസ്ഥാനിലെ ഇസ്ലാമാബാദ്- 895 ദിർഹം, ഇന്ത്യയിലെ ജയ്പൂർ- 938 ദിർഹം, പാകിസ്ഥാനിലെ കറാച്ചി- 803 ദിർഹം, ഇന്ത്യയിലെ കൊച്ചി- 770 ദിർഹം, ഇന്ത്യയിലെ കോഴിക്കോട്- 913 ദിർഹം, കുവൈത്ത്- 700 ദിർഹം, പാകിസ്ഥാനിലെ ലാഹോർ- 802 ദിർഹം, ഇന്ത്യയിലെ ലക്നൗ- 978 ദിർഹം, ഒമാനിലെ മനാമ- 956 ദിർഹം, ഇന്ത്യയിലെ മം​ഗളൂരു- 877 ദിർഹം, പാകിസ്ഥാനിലെ മുൾ‍ട്ടാൻ- 836 ദിർഹം, ഇന്ത്യയിലെ മുംബൈ- 862 ദിർഹം, ഒമാനിലെ മസ്കത്ത്- 791 ദിർഹം, ഇന്ത്യയിലെ ന്യൂഡൽഹി- 795 ദിർഹം, പാകിസ്ഥാനിലെ പെഷ്വാർ- 909 ദിർഹം, ഇന്ത്യയിലെ പൂനെ- 909 ദിർഹം, സൗദി അറേബ്യയിലെ റിയാദ്- 498, ഒമാനിലെ സലാല- 937, പാകിസ്ഥാനിലെ സിയാൽകോട്ട്- 934, സ്വീഡനിലെ സ്റ്റോക്ലോം- 953, ഇന്ത്യയിലെ സൂറത്ത്- 788, ഇന്ത്യയിലെ തിരുചിറപ്പള്ളി- 925, ഓസ്ട്രിയയിലെ വിയന്ന- 602 എന്നിങ്ങനെയാണ് നിരക്കുകൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *